Sunday, June 19, 2011

പാല്‍ നിലാവ്

വീണ്ടും ഒരു വായനാദിനം കൂടെ. കഴിഞ്ഞ വര്‍ഷം വായനാദിനത്തിലായിരുന്നു നമ്മുടെ ബൂലോകവുമായി ചേര്‍ന്ന് ബൂലോകസഞ്ചാരം എന്ന ഒരു പംക്തി ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇതിനെ ഒരു വാര്‍ഷീക പോസ്റ്റായി കണക്കാക്കാം.

ചെറുപ്പകാലത്ത് പൂമ്പാറ്റയിലെ കപീഷും ബാലരമയിലെ മായാവിയും ബാലമംഗളത്തിലെ ഡിങ്കനും അമര്‍ചിത്രകഥകളിലൂടെ കേട്ടറിഞ്ഞ റൊബിന്‍‌സണ്‍ ക്രൂസോയും മൊബിഡിക്കും എല്ലാം ചേര്‍ത്ത് സമ്പുഷ്ടമായ ഒരു വായനക്കാലം ഉണ്ടായിരുന്നു എനിക്കും നമ്മില്‍ പലര്‍ക്കും. പക്ഷെ ഇന്നത്തെ കുട്ടികള്‍ക്കോ? എന്റെ വീട്ടില്‍ ദേ രാവിലെ മുതല്‍ 4 വയസ്സുകാരന്‍ ബെന്‍‌ടെനും ഹീമാനും ടോം & ജെറിയും കണ്ടുകൊണ്ടിരിക്കുകയാണ്‌. ഒരു നാലു വയസ്സുകാരനോട് പോയിരുന്ന് വായിക്കെടാ എന്ന് പറയാനും കഴിയില്ല. അതിനേക്കാളേറെ ഞാനുള്‍പ്പെടെ നമ്മളാരും അവര്‍ക്ക് വേണ്ടി കളിക്കുടുക്കയോ മാജിക് ലാമ്പോ വായിച്ച് കൊടുക്കുവാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്നുമില്ല. പിന്നെ ചിലപ്പോഴൊക്കെ അതിനു തുനിഞ്ഞാലും ദൊപ്പുവിന്റെയും മരം‌വെട്ടുകാരന്റെയും കൂട്ടൂസന്റെയും ഡാകിനിയുടേയും കഥകള്‍ ഒക്കെ ഇന്നത്തെ കുട്ടികളെ രസം‌പിടിപ്പിക്കുന്നുമില്ലെന്ന് മാത്രമല്ല അയ്യേ എന്നൊരു മനോഭാവം അവരില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്തിനേറേ സ്ഥിരമായി ഹാരിപോര്‍ട്ടര്‍ സിനിമകള്‍ കാണുകയും അതിലെ നായകനെയും സിനിമയുടെ ടൈറ്റില്‍ കാര്‍ഡുള്‍പ്പെട്ടെ വെട്ടി ഒട്ടിച്ച് ഒരു ഡയറിയില്‍ ഹാരിപ്പോര്‍ട്ടര്‍ ആല്‍‌ബം തന്നെ ഉണ്ടാക്കിയിരിക്കുന്ന എന്റെ ഒരു റിലേറ്റീവായ കുട്ടിക്ക് ഒരു ബര്‍ത്ത്‌ഡേക്ക് 'നിഗൂഢനിലവറ' എന്ന ഹാരിപോര്‍ട്ടര്‍ സീരിസിലെ ഒരേഒരു മലയാളം പുസ്തകം വാങ്ങിക്കൊടുത്തു. സന്തോഷമായിക്കാണും എന്ന് വിചാരിച്ചു. പക്ഷെ , കാര്യം ഹാരിപ്പോര്‍ട്ടറാണെങ്കിലും ഇത് വായിച്ച് മെനക്കെടാന്‍ ഞാനില്ല. സിനിമ മൂന്ന് വട്ടം കണ്ടതാ.. ഇനിയും പോഗോ ചാനലില്‍ വരുമ്പോള്‍ കാണാം എന്ന് പറയുന്ന ഒരു തലമുറയാണ്‌ വളര്‍ന്ന് വരുന്നത്. അപകടകരമാണ്‌ സിറ്റുവേഷന്‍ എന്നത് അറിയാതെയല്ല. പക്ഷെ ഒരു പരിധി വരെ കമ്പ്യൂട്ടര്‍ വിപ്ലവം കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നത് സത്യം. നാട്ടിലുള്ള കുട്ടികള്‍ അത്രയേറെ കീഴ്പ്പെട്ടിട്ടില്ലെങ്കില്‍ പോലും പ്രവാസികളായ കുട്ടികള്‍ ഏറെയും കമ്പ്യൂട്ടറുകളില്‍ ഗെയിമുകള്‍ കളിച്ചും ഫാം വില്ലകള്‍ തീര്‍ത്തും മുന്നോട്ട് കൊണ്ടുപോകുന്നു.

എന്തിനു ബൂലോകസഞ്ചാരത്തിന് ഇത്രയും വലിയ ഒരു മുഖവുര എന്നൊരു തോന്നല്‍ ഉണ്ടായേക്കാം. ഇന്ന് വളരെ യാദൃശ്ചികമായി ഒരു ബ്ലോഗ് കണ്ടെപ്പോള്‍ തികച്ചും ഇതൊക്കെ ഓര്‍ത്ത് പോയി. പാല്‍ നിലാവ് എന്ന ബ്ലോഗ് വായിച്ചപ്പോള്‍ ഒരു പുതുമ ഫീല്‍ ചെയ്തു. വലിയ നാട്യങ്ങളൊന്നുമില്ലാതെ ഒരു ബ്ലോഗ്. പഞ്ചതന്ത്രം കഥകളിലും ഈസോപ്പ് കഥകളിലും നമ്മള്‍ കണ്ട കൊച്ചു കൊച്ചു കഥകള്‍ പോലെ തോന്നുന്നവ കോറിയിട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഒരു പക്ഷെ നമുക്ക് പഴമയിലേക്ക് മടങ്ങുവാനും നമ്മുടെ കുട്ടികള്‍ക്ക് - ബാലരമയും പൂമ്പാറ്റയും വായിക്കാന്‍ ഇഷ്ടപ്പെടാത്ത നമ്മുടെ കുട്ടികള്‍ക്ക് - ഒരു പക്ഷെ ഇഷ്ടമായേക്കും ഈ ബ്ലോഗ് എന്ന് തോന്നിയതിനാല്‍ ബൂലോകസഞ്ചാരത്തിന്റെ ഒന്‍പതാം ഭാഗം ബാലസാഹിത്യം എന്ന വിഭാഗത്തെ പ്രതിനിധീകരിക്കട്ടെ എന്ന് കരുതി.

ഒരിക്കല്‍ ഒരിടത്ത്..... ഒരു കാലത്ത് മാവിന്‍ ചുവട്ടിലും വീടിന്റെ ഉമ്മറക്കോലായിലും മുത്തശ്ശിമാരുടെ കഥകള്‍ക്ക് ചെവിവട്ടം പിടിച്ചിരുന്നിരുന്നപ്പോള്‍ കേട്ടിരുന്ന ഒരു ചൊല്ലാണ് ഇത്. ഒരിടത്ത് ഒരിടത്ത്.. പണ്ട് പണ്ട് പണ്ട് വളരെ പണ്ട്.. ഇതാണ്‌ മുത്തശ്ശികഥകളുടെ ഒരു സ്റ്റൈല്‍. ആ സ്റ്റൈലില്‍ തന്നെ തികച്ചും ആ പഴയ കാലത്തിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന രീതിയില്‍ തന്നെ കഥകള്‍ പറയുന്നു റിന്‍ഷ ഷെറിന്‍ പാല്‍നിലാവ് എന്ന തന്റെ ബ്ലോഗിലൂടെ. മൂന്നോ നാലോ പോസ്റ്റുകളേ പാല്‍നിലാവില്‍ ഉള്ളൂ എങ്കിലും ഒരു പക്ഷെ വായനക്കാരെ കിട്ടാതെ വരുന്നത് കൊണ്ട് നിറുത്തിക്കളയരുതെന്ന് കരുതി ബൂലോകസഞ്ചാരത്തില്‍ പരിചയപ്പെടുത്തുന്നു. "സ്വപ്നങ്ങളുടെ അനന്ഥമായ ആകാശത്ത് പറന്നുനടക്കുന്ന, നേര്‍ത്ത നിലാവില്‍ മുങ്ങി നില്‍ക്കുന്ന താഴ്വരയിലെ കുഞ്ഞു നക്ഷത്രം പോലെ ഒരു പാവം രാജകുമാരി ഇങ്ങിനെയാണ് റിന്‍ഷ സ്വയം സാക്ഷ്യപ്പെടുത്തുന്നത്. അത്ര മനോഹരമായ ഒരു ഭാഷയോ ശൈലിയോ എഴുത്തോ ഒന്നുമല്ല ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത്. അത്തരത്തില്‍ ഒന്നും തന്നെ ഈ ബ്ലോഗില്‍ ഇല്ലതാനും. മറിച്ച് ബ്ലോഗില്‍ ഒരു പക്ഷെ അധികം ആരും കൈകടത്താന്‍ മടിക്കുന്ന ഒരു മേഖലയില്‍ എന്തെങ്കിലും ചെയ്യുന്നു എന്നത് തന്നെ ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത്. മുന്‍പൊരിക്കല്‍, ഏതോ ഒരു ചര്‍ച്ചയില്‍ വെച്ച് നമ്മുടെയെല്ലാം മനുജി (ബ്രിജ്‌വിഹാരം) പറഞ്ഞതോര്‍ക്കുന്നു. ബ്ലോഗില്‍ മികച്ച രീതിയില്‍ ബാലസാഹിത്യം ആരും കൈകാര്യം ചെയ്യുന്നില്ല എന്ന്. ഒരു കാലത്ത് ഒട്ടേറെ പേര്‍ സ്ഥിരമായി വായിച്ചിരുന്ന കല്ലുപെന്‍‌സിലില്‍ ഇന്ന് അദ്ദേഹം എഴുതാതായി. അപ്പു(ആദ്യാക്ഷരി) ഊഞ്ഞാല്‍ എന്ന ബ്ലോഗിലും ഇപ്പോള്‍ എഴുതുന്നില്ല. (ഇവരൊക്കെ ആ ബ്ലോഗുകള്‍ തുടരണം എന്നത് തന്നെ ആഗ്രഹം) ഇന്ന് ഒരു കിലുക്കാം‌പെട്ടിയിലും ഖാദര്‍ പട്ടേപ്പാടത്തിന്റെ നിലാവെളിച്ചം എന്ന ബ്ലോഗിലും വരുന്ന നുറുങ്ങു ബാലസാഹിത്യം മാത്രമാണ്‌ ബ്ലോഗില്‍ കുട്ടികള്‍ക്കായുള്ള രചനകള്‍ എന്ന ലേബലില്‍ വരുന്നത്. ചിരുതകുട്ടിയെയും രാധികയെയും അപ്പുവിനെയും (അശ്വിന്‍) ഒന്നും വിസ്മരിച്ചുക്കൊണ്ട് പറയുകയല്ല. മറിച്ച് അവര്‍ കുട്ടികള്‍ക്കായി എഴുതുന്നു എന്നതിനേക്കാള്‍ കുട്ടികളായി എഴുതുന്നു എന്ന രീതിയില്‍ കാണൂമ്പോള്‍ കുട്ടികള്‍ക്കായി എഴുതുന്ന അല്ലെങ്കില്‍ ബാലസാഹിത്യത്തിന്റെ രീതികളില്‍ എഴുതുന്ന പുതിയ ബ്ലോഗുകളുടെ കൂട്ടത്തില്‍ ഈ പാല്‍നിലാവ് കുഴപ്പമില്ല എന്ന് തോന്നി. പോസ്റ്റുകളെ വിശദമായി പ്രതിപാദിക്കാന്‍ മാത്രമുള്ളത്ര രചനകള്‍ ഒന്നും ബ്ലോഗില്‍ ആയിട്ടില്ലെങ്കില്‍ പോലും വായനയോട് അലംഭാവം കാട്ടുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രവാസികളായ കുട്ടികള്‍ക്ക് ഒരു പക്ഷെ പഴയ മുത്തശ്ശി കാലത്തിലേക്ക് തിരികെ പോവാന്‍ ഈ ബ്ലോഗ് സഹായിച്ചേക്കും എന്ന് തോന്നി. ബുദ്ധിമാനായ കര്‍ഷകനും അമ്മുമുയലും പഴയ മുത്തശ്ശികഥകളിലേക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ട് പോയി.

ഇനിയും നല്ല ബ്ലോഗുകളുമായി അതല്ലെങ്കില്‍ വ്യത്യസ്തമായ ബ്ലോഗുകളുമായി ബൂലോകസഞ്ചാരത്തിലൂടെ കണ്ടുമുട്ടാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് , എല്ലാ വായനക്കാര്‍ക്കും ഒരു നല്ല വായനദിനവും വായനാവാരവും ആശംസിച്ചുകൊണ്ട് ബൂലോകസഞ്ചാരത്തിന്റെ ഒന്‍പതാം ഭാഗം സമര്‍പ്പിക്കുന്നു.

18 comments:

ശ്രീ said... മറുപടി

:)

Rinsha Sherin said... മറുപടി

മനോരാജ് ചേട്ടനോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.എന്റെ ബ്ലോഗിനെ കുറിച്ച് ഇങ്ങനൊരു പോസ്റ്റ്‌,എനിക്ക് അത്ഭുതംതോന്നി,ഇപ്പോള്‍ അടക്കാനാവാത്ത സന്തോഷവും.ഞാനൊരു സാഹിത്യകാരിയോ കലാകാരിയോ ഒന്നുമല്ല.കുട്ടികാലത്ത് വായിച്ചും കേട്ടും മറന്ന കഥകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാം എന്ന് കരുതി.നിങ്ങളുടെ ഈ പോസ്റ്റ്‌ അതിനുള്ള അന്ഗീകാരമായി ഞാന്‍ കാണുന്നു.നിങ്ങളുടെയൊക്കെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്റെ ബ്ലോഗിനെ കൂടുതല്‍ നന്നാക്കാം എന്ന് എനിക്കുറപ്പുണ്ട്......

ഷബീര്‍ - തിരിച്ചിലാന്‍ said... മറുപടി

ഈ പരിചയപ്പെടുത്തലിന് നന്ദി...

നല്ല വായനദിനവും വായനാവാരവും തിരിച്ചും ആശംസിക്കുന്നു... :)

Admin said... മറുപടി

എനിക്ക് പരിചയമില്ലാത്ത കുറെ ബ്ലോഗുകള്‍ പരിചയപ്പെടാന്‍ പറ്റി. നന്ദി...........

Renjith said... മറുപടി

ധാരാളം വായനയുടെ ലോകങ്ങളിലേക്ക് നയിക്കുന്ന ഈ ബുലോകത്തിനു..നന്ദി...ഇനി പാല്‍ നിലാവ് നോക്കട്ടെ...വീണ്ടും കാണാം...

ajith said... മറുപടി

മനോരാജിനു നന്ദി. ഈയൊരു ബ്ലൊഗിലൂടെയാണ് “സീത”യേയും “അമ്മൂന്റെ കുട്ടി”യെയും പരിചയപ്പെട്ടത്. അത് വ്യര്‍ത്ഥമായില്ല. ഇനി റിന്‍ഷ ഷെറിനെ ഒന്ന് നോക്കട്ടെ.

jayanEvoor said... മറുപടി

നല്ല പരിചയപ്പെടുത്തൽ.

റിൻഷയ്ക്ക് ആശംസകൾ.
വായിക്കാം.

Unknown said... മറുപടി

ഡിയര്‍ മനോ! നന്ദി!! ജീവിതത്തില്‍ ആദ്യമായി ചന്ദ്രഗ്രഹണം കണ്ടു..കഴിഞ്ഞ ആഴച്ച ;) ഇന്നലെ ഫേസ്ബുക്ക് റിക്വസ്റ്റിലൂടെ വന്ന ഒരു "പാല്‍ നിലാവും"!! പാല്‍ നിലാവിലൂടെ ഒരു മുപ്പതു മുപ്പത്തി അഞ്ചു കൊല്ലം പിറകിലോട്ട് സഞ്ചരിക്കേം ചെയ്തു...
ഭാവുകങ്ങള്‍ റിന്ഷ :)

ഷാജു അത്താണിക്കല്‍ said... മറുപടി

ആദ്യം ഞാന്‍ ഇതിന്ന് താങ്കളുടെ ന്നമിക്കുന്നു, കാരണം മറ്റൊരു ബ്ലോഗറെ നിങ്ങള്‍ പരിചയപെടുത്തുക എന്നതില്‍ നിങ്ങളുടെ എളിമയുള്ള ആ നല്ല മനസ്സിന്ന് എന്റെ ആശംസകള്‍..........
ആ പാല്‍ നിലാവിന് ഈ പാരില്‍ ഇനിയ് പ്രകാശം ചൊരിയാന്‍ കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥികുന്നു

Absar Mohamed said... മറുപടി

നല്ല പരിചയപ്പെടുത്തല്‍.
ആശംസകള്‍.
അബസ്വരങ്ങള്‍.com.....

safeer mohammad vallakkadavo. said... മറുപടി

നല്ല പരിചയപ്പെടുത്തൽ.

Jefu Jailaf said... മറുപടി

പരിചയപ്പെടുത്തലിന് നന്ദി... ആശംസകള്‍.

Basheer Koduvally said... മറുപടി

പ്രിയ മനോരാജ്,
നിങ്ങള്‍ ഒരായിരം അഭിനന്ദനമര്‍ഹിക്കുന്നു...
കഴിഞ്ഞാഴിച്ച ഞങ്ങള്‍ കുറച്ച് സുഹുര്തുക്കള്‍ നടത്തിയ ദിബേറ്റില്‍ ഇത് തന്നെയായിരുന്നു വിഷയം..
ആശങ്കകള്‍ പങ്കുവെച്ച മനോരാജ് ചേട്ടനും,ഇതയച്ചു തന്ന പാല്നിലാവിനും ഒരുപാട് നന്ദി....

ബഷീര്‍ കൊടുവള്ളി.

കുന്നെക്കാടന്‍ said... മറുപടി

നന്ദി

Manoraj said... മറുപടി

ഇവിടെ വന്ന് അഭിപ്രായങ്ങള്‍ പങ്കുവെച്ച ശ്രീ,Rinsha Sherin,ഷബീര്‍ (തിരിച്ചിലാന്‍), ജിനേഷ്, രഞ്ജിത്,ajith,jayanEvoor, സിറാജ് ബിന്‍ കുഞ്ഞിബാവ, ഷാജു അത്താണിക്കല്‍, Absar Mohamed,safeer mohammad vallakkadavo,Jefu Jailaf, Basheer Koduvally, കുന്നെക്കാടന്‍ എല്ലാവര്‍ക്കും നന്ദി.. ഇതിലൂടെ ആര്‍ക്കെങ്കിലും നല്ല ബ്ലോഗുകളെ പരിചയപ്പെടാന്‍ കഴിഞ്ഞു എന്നറിയുന്നതില്‍ ചാരിതാര്‍ത്ഥ്യം.

ഇടശ്ശേരിക്കാരന്(വെടിവട്ടം) said... മറുപടി

നന്ദി

സങ്കൽ‌പ്പങ്ങൾ said... മറുപടി

ഹായ് മനോജ് ..താങ്ങളുടെ കൂടുതല്‍ പരിചയപ്പെടുതലുകള്‍ക്കായി കാത്തിരിക്കുന്നു..

കെ.എം. റഷീദ് said... മറുപടി

ഞാന്‍ ആദ്യമായി ട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്
നല്ല ഒരുപാട് ബ്ലോഗുകളെ പരിചയപ്പെടുത്തിയത്
വായിച്ചു
തീര്ച്ചയായും ഇനിയും വരണമെന്നാണ് കരുതുന്നത്