മുന്‍കുറിപ്പ് : ഇതിനെ ബൂലോക സഞ്ചാരത്തിന്റെ ഗണത്തില്‍ പെടുത്തുവാന്‍ കഴിയുമോ എന്നറിയില്ല. അതുകൊണ്ട് തന്നെ നമ്മുടെ ബൂലോകം എനിക്കനുവദിച്ചു തന്ന കോളത്തില്‍ ഉള്‍പ്പെടുത്താതെ ഇവിടെ മാത്രമായി സഞ്ചാരത്തിനിടയിലെ ഈ കൊച്ചു കുറിപ്പ് പോസ്റ്റ് ചെയ്യട്ടെ..
പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന പുസ്തകാവലോകനങ്ങളെ ഒരുമിപ്പിക്കാന്‍ ഒരിടം എന്ന നിലയില്‍ തുടക്കം കുറിച്ച പുസ്തകവിചാരം എന്ന ഗ്രൂപ്പ് ബ്ലോഗിനെ പറ്റി മുന്‍പ് ബൂലോകസഞ്ചാരത്തില്‍ എഴുതിയിരുന്നു. ഇപ്പോള്‍ അതേ ബ്ലോഗില്‍ ഓണത്തോടനുബന്ധിച്ച് ഒരു ബുക്ക് ഫെസ്റ്റ് നടത്തുന്നു. വായനയുടെ പൂക്കാലത്തേക്ക് ബൂലോകരെ മൊത്തം ഹാര്‍ദ്ദമായി ക്ഷണിച്ചു കൊണ്ട് പുസ്തകവിചാരം ബ്ലോഗില്‍ സെപ്തംബര്‍ മാസത്തില്‍ പോസ്റ്റ് ചെയ്യുവാന്‍ പോകുന്ന ഏഴ് പുസ്തകറിവ്യുകളെ പറ്റി വായനക്കാരനെ മുന്‍കൂട്ടി അറിയിച്ചുകൊണ്ട് വന്ന പോസ്റ്റിലേക്ക് ബൂലോകസഞ്ചാരം വഴി ഏവരുടേയും ശ്രദ്ധക്ഷണിക്കുന്നു. ഒരു പക്ഷെ പല തിരക്കുകള്‍ക്കിടയില്‍ ഈ വായനാനുഭവങ്ങള്‍ കാണപ്പെടാതെ പോകാതിരിക്കുവാന്‍, ബിജു.സി.പിയെയും സുകുമാര്‍ അഴീക്കോടിനെയും ബെന്യാമിനെയും പി.വി.ഷാജികുമാറിനെയും വിനീത് നായരേയും വാസുദേവന്‍ കോറോമിനെയും ടി.എന്‍.പ്രകാശിനെയും ഉള്‍പ്പെടെയുള്ള പ്രശസ്തരുടെ എഴുത്തുകള്‍ വായിക്കപ്പെടാതെ പോകരുതെന്ന് കരുതിമാത്രം ബൂലോകസഞ്ചാരത്തിന്റെ പതിവ് സഞ്ചാരരീതികളില്‍ നിന്നും വ്യത്യസ്തമായി ഇതിവിടെ കുറിച്ചിടട്ടെ. കൂടുതല്‍ വിവരങ്ങള്‍ പുസ്തകവിചാരം ബ്ലോഗിലെ പോസ്റ്റില്‍ നിന്നും ലഭിക്കുമെന്നതിനാല്‍ നമുക്ക് സഞ്ചാരം അവിടേക്കാകാം.