Saturday, July 10, 2010

മരണം വെക്കലും പലതും പറഞ്ഞിരിക്കാന്‍ ഒരു വരാന്തയും

ലയാള ഭാഷയുടെ പിതാവ് എഴുത്തച്ചന്‍ തന്നെയെങ്കിലും മലയാള സാഹിത്യ തറവാട്ടിലെ നാലുകെട്ടിനും ഏണിപ്പടികള്‍ക്കും എല്ലാം അവകാശികള്‍ ഉണ്ടെങ്കിലും മലയാള സാഹിത്യത്തെ വിശ്വവിഖ്യാതമാക്കുന്നതില്‍, സാഹിത്യത്തെ സാധാരണക്കാരനിലേക്ക് എത്തിച്ചതിൽ ബേപ്പൂര്‍ സുല്‍ത്താന്റെ പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. നമ്മുടെ നിരക്ഷരന്റെ വചനം കടമെടുത്താല്‍ സുല്‍ത്താന്‍ ഒന്നയുള്ളൂ.. അന്നും ഇന്നും എന്നും... സാധാരണക്കാരന് കൂടി വേണ്ടിയാവണം സാഹിത്യം എന്ന്‍ നമ്മെ ഓര്‍മ്മിപ്പിച്ച, സ്ഥലത്തെ പ്രധാന ദിവ്യന്‍ നമ്മെ വിട്ട് പോയിട്ട് ഇന്ന് 16 വര്‍ഷങ്ങള്‍ തികയുന്നു. മഹാ പ്രതിഭയുടെ മുന്നില്‍ ശിരസ്സ് നമിച്ചു കൊണ്ട് , അത് കൊണ്ട് തന്നെ ഇക്കുറി ബൂലോകസഞ്ചാരത്തില്‍ ഭൂലോകത്ത് സ്വന്തം കഴിവുകള്‍ തെളിയിച്ച ശേഷം ബൂലോകത്തേക്ക് വന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തട്ടെ..

മാരണം വെക്കല്‍
ബാലചന്ദ്രന്‍ ചുള്ളിക്കാടിനും ബെന്യാമിനും മുരുകന്‍ കാട്ടാക്കടക്കും ഒക്കെ പിന്നാലെ ഒട്ടേറെ പ്രമുഖ എഴുത്തുകാര്‍ ഇന്ന് ബൂലോകത്ത് അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അത്തരത്തില്‍ പെട്ട ഒരാളാണ്‌ ജനം എന്ന ആദ്യ കഥാ സമാഹാരത്തിലൂടെ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യന്‍ എന്റോവ്മെന്റും , വെള്ളരിപ്പാടം എന്ന രണ്ടാമത്തെ കഥാസമാഹാരത്തിലൂടെ മാധവിക്കുട്ടി പുരസ്കാരവും സ്വന്തമാക്കിയ പി.വി.ഷാജികുമാർ . ഒരു പക്ഷെ വായനക്കാര്‍ കുറവ് എന്ന തോന്നല്‍ ആവാം ഒത്തിരി രചനകളൊന്നും ഷാജിയുടെ മാരണം വെക്കല്‍ എന്ന ബ്ലോഗില്‍ നമുക്ക് കാണാന്‍ കഴിയില്ല. പക്ഷെ, ചുരുക്കം ചില എഴുത്തുകളിലൂടെ തന്നെ ഷാജികുമാറിന്‌ ഒട്ടേറെ പറയാനുണ്ടെന്ന ഒരു തോന്നല്‍ നമ്മില്‍ ഉണര്‍ത്തുന്നുണ്ട്. മഴക്കാലത്തിലെ കുട്ടേട്ടന്‍, ഉന്മാദികളുടെ വേനല്‍ വര്‍ഷങ്ങള്‍ക്ക് എന്നിവയിലൂടെ നമ്മില്‍ പലര്‍ക്കും നഷ്ടമായ ഗ്രാമത്തിന്റെ നൈര്‍മ്മല്യവും സുഖകരമായ ഓര്‍മ്മകളും ഷാജികുമാര്‍ പ്രദാനം ചെയ്യുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലും പിന്നീട് വെള്ളരിപ്പാടത്തേക്കും പറിച്ചുനട്ട മരണത്തെക്കുറിച്ച് ഒരു ഐതീഹ്യം എന്ന കഥയിലൂടെ തന്നെ പറയാന്‍ ഒട്ടേറെയുണ്ടെന്ന് ഷാജികുമാര്‍ സൂചിപ്പിക്കുന്നു. ഒരു പക്ഷെ , ബ്ലോഗ് വായിക്കാതെ വിടുന്നതിലൂടെ നമ്മള്‍ നഷ്ടപ്പെടുത്തുന്നത് നല്ല വായനയുടെ ലോകമാവാം എന്ന് തോന്നുന്നു.

പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത'

ചന്തുവിനെ എഴുതി നന്നാക്കാന്‍ ഒരു എം.ടിയുണ്ടായെങ്കില്‍ പാവം ദുശ്ശാസനനെ എഴുതിപോലും നന്നാക്കാന്‍ ആരും തയ്യാറായില്ലെന്നും ദുശ്ശാസനന്‍ എന്ന മഹാനുഭാവന്റെ പേരിലും ഇരിക്കട്ടെ ഒരു ബ്ലോഗ് എന്നും പറഞ്ഞ് കേട്ടപ്പോള്‍ ഒരു ചിരിയോടെയാണ്‌ 'പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത' എന്ന ബ്ലോഗിലേക്ക് കയറിയത്. വരാന്തയില്‍ എഴുതി തകര്‍ത്തിരിക്കുന്നത് ഒട്ടേറെ കാര്യങ്ങള്‍. ഒരു പ്രത്യേക ചട്ടക്കൂടില്‍ തളച്ചിടപ്പെടാതെ അനുഭവം , ആക്ഷേപഹാസ്യം, കഥ, നര്‍മ്മം, വാര്‍ത്ത, സാമൂഹീകം , സിനിമ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ദുശ്ശാസനന്‍ ചെയ്തിട്ടുണ്ട്. അങ്ങാടി തെരു ഒരു അനുഭവം എന്നതിലൂടെ ഒരു സിനിമാ ആസ്വാദനം എങ്ങിനെ തെയ്യാറാക്കാം എന്നതിന്റെ നല്ലൊരു ഉദാഹരണമാണീ പോസ്റ്റ്. സിനിമ കാണാന്‍ നമ്മെ ശരിക്കും പ്രേരിപ്പിക്കുന്നു ഒരു വിവരണത്തിലൂടെ. ദോപനഹള്ളി ബസ്സ്റ്റോപ്പിലെ പെണ്‍കുട്ടി, സ്വര്‍ണ്ണനിറത്തിലുള്ള പേന, ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു എന്നീ കുറെ നല്ല കഥകളും അതോടൊപ്പം കുറേയേറെ നര്‍മ്മ പോസ്റ്റുകളും പലതും പറഞ്ഞിരിക്കുന്ന വരാന്തയില്‍ കണ്ടു. രസകരമായ രീതിയില്‍ പലതും ദുശ്ശാസനനന്‍ ഒരു പക്ഷെ ആദ്യം പറഞ്ഞപോലെ യഥാര്‍ത്ഥ ദുശ്ശാസനന്റെ പ്രതിച്ഛായ നന്നാക്കാന്‍ കച്ചകെട്ടിയിറങ്ങിയതാവാം.

ഇവരെപ്പോലെ വേറെയും ചിലരെയെല്ലാം സഞ്ചാരത്തിനിടയില്‍ കണ്ടെത്തി. മനോഹരമായി എഴുതാന്‍ കഴിയുന്നവര്‍ ഒത്തിരിയുണ്ടീ ബൂലോകത്തില്‍ എന്നത് സന്തോഷമുള്ള കാര്യം തന്നെ. ഇനിയും അത്തരത്തിലുള്ള ചിലരുമായി നമുക്ക് ഇവിടെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ

13 comments:

നിരാശകാമുകന്‍ said... മറുപടി

തെങ്ങ എന്റെ വക തന്നെ....
((((((൦)))))'
ഇനി കണ്ടറിയണം...

ആളവന്‍താന്‍ said... മറുപടി

:)

noonus said... മറുപടി

..

Manoraj said... മറുപടി

നമ്മുടെ ബൂലോകം പത്രത്തിൽ വരുന്ന എന്റെ ബൂലോകസഞ്ചാരം എന്ന പംക്തിയിൽ പ്രസിദ്ധീകൃതമായ പോസ്റ്റുകൾ മാത്രമേ ഈ ബ്ലോഗിൽ ഇപ്പോൾ നിലവിലൂള്ളൂ. ബഷീറിന്റെ പതിനാറാം ചരമ വാർഷീകത്തിന്റെ അന്ന് നമ്മുടെ ബൂലോകം പത്രത്തിൽ പോസ്റ്റ് ചെയ്തതാണ് ഈ പോസ്റ്റ്. അതുകൊണ്ട് തന്നെ അതിനെ ആ രീതിയിൽ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

shajiqatar said... മറുപടി

മനോരാജ് താങ്ക്സ്,ദുശ്ശാസനെ വായിച്ചിട്ടുണ്ട്,മാരണം വെക്കല്‍ ആദ്യമായിട്ട് കാണുകയാണ്.

Mukil said... മറുപടി

പരിചയപ്പെടുത്തലിനു നന്ദി, മനോരാജ്.

Thommy said... മറുപടി

വളരെ ഇഷ്ടപ്പെട്ടു
സുല്‍ത്താനെ വെല്ലാന്‍ സുല്‍ത്താന്‍ മാത്രം.
എന്റെ അച്ഛന്‍ സുല്‍ത്താനെ ബേപ്പൂരില്‍ കാണാന്‍ പോയിട്ടുവന്ന കഥ ഓര്‍മ വന്നു
കമന്റിനു നന്ദി

maithreyi said... മറുപടി

മനോ, ഇതാണല്ലേ പറഞ്ഞ സഞ്ചാരം. കൊള്ളാം, നന്നായി. താങ്കള്‍ ആകാശത്തും (സൈബര്‍ സ്‌പേസ്) ഞാന്‍ ഭൂമിയിലും(പ്രിന്റു മീഡിയ).

ഷാജി കുമാറിനെ വായിച്ചിട്ടില്ല, വായിക്കും തീര്‍ച്ചയായും. ദുശ്ശാസനനെ അറിയാം. കുറേ പോസ്റ്റുകള്‍ വായിക്കണം എന്നു കരുതി വായിക്കാന്‍ സാധിക്കാതെയുണ്ട് അവിടെ. ഇടയ്ക്കിടെയായി കുറേശ്ശേ വായിക്കും.

പിന്നെ മനോയുടെ ശൈലി കൊള്ളാം കേട്ടോ.പഴയ പോസ്റ്റുകള്‍ പിന്നെ വന്നു വായിക്കാം.

Manoraj said... മറുപടി

@maithreyiഅങ്ങിനെ സൈബർ സ്പേസിൽ പ്രിന്റ് മീഡിയയിലെ മൈത്രേയിയുടെ നാലയലത്ത് പോലും എത്തിയിട്ടില്ല.പിന്നെ, ശൈലി ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം. കൂടുതൽ പ്രചോദമാണ് ചേച്ചിയുടെ വാക്കുകൾ

പ്രണവം രവികുമാര്‍ said... മറുപടി

Arum Palappozhum Kanathe Pokunna Chila Nalla Karyangal.... Pankuvechathinu Nanni!

ഒരു യാത്രികന്‍ said... മറുപടി

മനോ...വളരെ നന്നായി ഈ പരിചയപ്പെടുത്തല്‍. ബാക്കി എല്ലാവരെയും വായിച്ചിടുണ്ടെങ്കിലും ഷാജി യെ ഇതുവരെ വായിച്ചിട്ടില്ല.നന്ദി.........സസ്നേഹം

ഇഗ്ഗോയ് /iggooy said... മറുപടി

ദുശ്ശസനനേ അറിയാമായിരുന്നു.
ഷാജി കുമാറിനെ കാട്ടിത്തന്നതിനു നന്ദി

മേഘമല്‍ഹാര്‍(സുധീര്‍) said... മറുപടി

എന്റെ പോസ്റ്റ്‌ വരാന്‍ എന്ത് ചെയ്യണം ?